Flash News

സര്‍ഗോത്സവം 2020......... വടക്കുമ്പാട് ജി. എല്‍. പി. സ്കൂള്‍ ഓണ്‍ലൈന്‍ കലോത്സവത്തിന് തുടക്കം.... 2020 നവംബര്‍ 23 മുതല്‍ ഡിസംബര്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവം...

Monday, November 23, 2020

     വടക്കുമ്പാട് ജി.എല്‍.പി.സ്കൂള്‍ കലോത്സവം  "സര്‍ഗോത്സവം 2020" ന് തിരി തെളിഞ്ഞു. പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ. വി.കെ. സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. പി.പി. സുരേഷ് അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രതിനിധി ശ്രീമതി. ദിവ്യ ഡി. സര്‍ഗോത്സവം ലോഗോ പ്രകാശനം നടത്തി. പേരാമ്പ്ര ബി.പി.സി. ശ്രീമതി. നിത വി.പി., സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. സുമ പി.കെ, രാജന്‍ പി, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി.ശിവനന്ദ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.വി.സി.ശശി സ്വാഗതവം സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ.സി.വിജയന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന സെഷനോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. 


    ഇതോടുകൂടി 2020-21 അധ്യയനവര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചു. പരിപാടികളുെ സംഘാടനവും അവതരണവും വിലയിരുത്തലും പ്രക്ഷേപണവും മുഴുവന്‍ ഓണ്‍ലൈനായിട്ടായിരിക്കും നടത്തുക എന്നതും സര്‍ഗോത്സവത്തിന്‍റെ പ്രത്യേകതയാണ്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 23 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഷെഡ്യൂള്‍ ചെയിതിരിക്കുന്നതെന്ന് കണ്‍വീനര്‍ ശ്രി. രാജന്‍ പി. അറിയിച്ചു. സര്‍ഗോത്സവം പ്രവേശനഫോറം നവംബര്‍ 24 ന് വൈകീട്ട് 7 മണിക്കുമുമ്പായി ഒണ്‍ലൈനായി സമര്‍പ്പിക്കണമെന്നും അദ്ദേഹം കുട്ടികളെ അറിയിച്ചു. 

No comments:

Post a Comment